മമ്മൂട്ടി ചില്ലറക്കാരനല്ലെന്ന് ശ്രീനിവാസന്‍

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചുള്ള ശ്രീനിവാസന്റെ പരാമര്‍ശം് ശ്രദ്ധേയമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യചാനലില്‍ അവതരിപ്പിച്ച ഒരു ഹാസ്യപരിപാടിയിലായിരുന്നു ശ്രീനിവാസന്‍ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പരാമര്‍ശിച്ചത്.

” അന്ന് മമ്മൂട്ടി നായകനായി ഷൈന്‍ ചെയ്ത് നില്‍ക്കുകയാണ്. മോഹന്‍ലാല്‍ കുറേ ചിത്രങ്ങളില്‍ കൂടി വില്ലനായി തുടര്‍ന്നു. അങ്ങനെയിരിക്കെ ഒരുദിവസം മദ്രാസിലെ വുഡ്‌ലാന്റ് ഹോട്ടലില്‍ വച്ച് മമ്മൂട്ടി എന്നോട് പറഞ്ഞു, ‘ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു’. ഞാന്‍ ചോദിച്ചു ആരെ? ‘ആ മോഹന്‍ലാലില്ലേ, അവനെ തന്നെ. അവന്‍ അടുത്തു തന്നെ നായകനാകുമെന്ന് മാത്രമല്ല എനിക്കൊരു ഭീഷണിയാവാനും സാധ്യതയുണ്ട്’. മോഹന്‍ലാല്‍ അന്ന് ഫുള്‍ടൈം വില്ലനാണെന്ന് ഓര്‍ക്കണം. ആ സമയത്താണ് മമ്മൂട്ടിയുടെ ദീര്‍ഷവീക്ഷണത്തോടെയുള്ള കമന്റ്. അതിന്റെ അര്‍ത്ഥമെന്താ? മമ്മൂട്ടി ചില്ലറക്കാരനല്ല” ശ്രീനിവാസന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular