Tag: sreenivasan

ശ്രീനിവാസന്‍ മാപ്പു പറയണം; നടന്റെ വീടിനു മുന്‍പില്‍അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ പ്രതിഷേധം

തൃപ്പൂണിത്തുറ: നടന്‍ ശ്രീനിവാസന്‍ അങ്കണവാടി അധ്യാപകരെ അധിക്ഷേപിച്ചു സംസാരിച്ചെന്ന് ആരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ ശ്രീനിവാസന്റെ വീടിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പ്രസന്നകുമാരി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. നടന്‍ ശ്രീനിവാസനെതിരെ...

ഇതൊരു തുക്കടാ പരിപാടി അല്ല…!!! സിനിമാക്കാരായാല്‍ എന്തുവായിലേറ്റവും നടത്താമെന്നാണ് ചിലരുടെ വിചാരം; ശ്രീനിവാസനെതിരേ രൂക്ഷ വിമര്‍ശനവുമായി വിധു വിന്‍സെന്റ്‌

അങ്കണവാടി അധ്യാപകരെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്ത വിഷയത്തില്‍ പ്രതികരണവുമായി സംവിധായിക വിധു വിന്‍സെന്റ്. ഫീസ് കൊടുത്ത് പോകാന്‍ കഴിയാത്ത, അധികവും കൂലിത്തൊഴിലാളികളായ മാതാപിതാക്കളുടെ മക്കള്‍ എത്തുന്ന ചെറിയ ഒരു കെട്ടിടത്തില്‍ കളികളും വര്‍ത്തമാനങ്ങളും ഉച്ചഭക്ഷണവും ഉറക്കവുമൊക്കെയായി നടത്തുന്ന ഒരു 'തുക്കടാ...

നടന്‍ ശ്രീനിവാസനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അംഗനവാടി ടീച്ചര്‍മാരെ അപമാനിച്ച് നടത്തിയ പരാമര്‍ശത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. ശ്രീനിവാസന്റെ പരാമര്‍ശം അപക്വവും അപലപനീയവുമാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ അംഗവനാടി അധ്യാപകര്‍ യോഗ്യതയില്ലാത്തവരാണെന്നുമായിരുന്നു...

മമ്മൂട്ടി ചില്ലറക്കാരനല്ലെന്ന് ശ്രീനിവാസന്‍

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചുള്ള ശ്രീനിവാസന്റെ പരാമര്‍ശം് ശ്രദ്ധേയമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യചാനലില്‍ അവതരിപ്പിച്ച ഒരു ഹാസ്യപരിപാടിയിലായിരുന്നു ശ്രീനിവാസന്‍ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പരാമര്‍ശിച്ചത്. '' അന്ന് മമ്മൂട്ടി നായകനായി ഷൈന്‍ ചെയ്ത് നില്‍ക്കുകയാണ്. മോഹന്‍ലാല്‍ കുറേ ചിത്രങ്ങളില്‍ കൂടി...

താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ല; ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ വിശ്വസനീയമല്ല; കഥ കെട്ടിച്ചമച്ചത്; ഡബ്ല്യു.സി.സിയുടെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും ശ്രീനിവാസന്‍

നടന്‍ ദിലീപിനെ പിന്തുണച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ കടന്നാക്രമിച്ചും നടന്‍ ശ്രീനിവാസന്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. മാത്രമല്ല ഡബ്ല്യു.സി.സിയുടെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ കുട്ടിമാമയുടെ...

ഇന്നസെന്റിന് വിജയസാധ്യത; സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസന്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ട്

കണ്ണൂര്‍: സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെയാണ് കണ്ണൂര്‍ രാഷ്ട്രീയത്തെ അടുത്തറിഞ്ഞിട്ടുള്ള അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. മുപ്പത് കൊല്ലം മുമ്പ് നടന്ന തനിക്കുണ്ടായ കള്ളവോട്ടനുഭവവും ശ്രീനിവാസന്‍ പങ്കു വെച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍...

വെന്റിലേറ്ററില്‍നിന്ന് മാറ്റി; ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ചിത്രത്തിന്റെ ഡബ്ബിങിനിടെ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍ വച്ചാണ് ശ്രീനിവാസനു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ശ്വാസകോശത്തില്‍ ഫ്‌ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ...

ശ്രീനിവാസന്‍ വെന്റിലേറ്ററില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നതെന്നാണ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്....
Advertismentspot_img

Most Popular