കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഇടത് എംഎല്‍എമാരെ ഒഴിവാക്കി; രാജഗോപാലിനെ ഉള്‍പ്പെടുത്തി

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എംഎല്‍എമാരായ രണ്ടുപേരെ ഒഴിവാക്കി. ഇരവിപുരം, ചവറ എം എല്‍ എ മാരെയാണ് ഒഴിവാക്കിയത്. ഇടതുപക്ഷ എംഎല്‍എയായ എം നൗഷാദ്, വിജയന്‍പിള്ള, എന്നിവരെയാണ് ഒഴിവാക്കിയത്.

അതേസമയം സ്ഥലം എം എല്‍ എ അല്ലാത്ത ഒ രാജഗോപാലിന് ക്ഷണം നല്‍കിയിട്ടുണ്ട്. കൊല്ലം എം എല്‍ എ യായ മുകേഷിനേയും ക്ഷണിച്ചിട്ടുണ്ട്. എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകുന്നേരമാണ് കൊല്ലം ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.

Similar Articles

Comments

Advertismentspot_img

Most Popular