കൊച്ചി: കോട്ടയം- ഏറ്റുമാനൂര്‍ ഭാഗത്ത് റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 14 വരെ നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അറിയിച്ചു.
ഇന്നു മുതല്‍ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തില്‍നിന്നു പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചര്‍ 45 മിനിറ്റ് വൈകിയാണു പുറപ്പെടുക. കൊല്ലം ജംഗ്ഷനില്‍നിന്ന് രാവിലെ 11.10നു പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു ഒരു മണിക്കൂറും 25 മിനിറ്റും വൈകും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസും മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസും, കുറുപ്പന്തറ-വൈക്കം റോഡ് ഭാഗത്ത് 20 മുതല്‍ 25 മിനിറ്റുവരെ പിടിച്ചിടും.