പ്രളയക്കെടുതി വിലയിരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍!!! ഗാര്‍ഹിക സര്‍വ്വേ നടത്താന്‍ കഴിയും

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ കെടുതി വിലയിരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് നിര്‍മ്മിച്ച ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. പ്രളയക്കെടുതിയുടെ കൃത്യവും സുഗമവുമായി വിലയിരുത്താന്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും.

പ്രളയം ബാധിച്ച മേഖലകളില്‍ ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഗാര്‍ഹിക സര്‍വ്വേ നടത്താന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ഉപരിതല മാപ്പിങ് കൂടി ചേര്‍ന്നാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നതെന്നത് കൊണ്ടുതന്നെ ദീര്‍ഘകാല അടിസ്താനത്തില്‍ നടപ്പിലാക്കുന്ന വികസന പരിപാടികള്‍ക്കും ഈ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഉപകാരപ്പെടും.

ഐഐഎ തിരുവനന്തപുരത്തെ വിദഗ്ദരായ ആര്‍ക്കിടെക്ടുകളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തത്. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഐടി സെക്രട്ടറി, പി.ഡബ്ല്യു.ഡി സെക്രട്ടറി എന്നിവരെല്ലാം ആപ്പ് പരിശോധിച്ചു.

SHARE