ട്രോളര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഗായത്രി അരുണ്‍; മറ്റൊരു കഥാപാത്രത്തിനും ഇത്രയും പ്രമോഷന്‍ കിട്ടിയിട്ടില്ല!!!

ഗായത്രി അരുണ്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന ‘പരസ്പരം’ എന്ന ടെലിവിഷന്‍ പരമ്പര അപ്രതീക്ഷിത ട്വിസ്റ്റില്‍ അവസാനിച്ചതോടെ ട്രോളര്‍മാര്‍ക്ക് ചാകരയായിരിന്നു. ഗായത്രി അവതരിപ്പിച്ചിരുന്ന ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ ഏറ്റെടുത്തു കൊണ്ടാണ് ട്രോളുകളെല്ലാം.’അകാലത്തില്‍ പൊലിഞ്ഞ കര്‍മകുശലയായ ഐ.പി.എസ് രത്നം’ എന്നാണ് പലരും ദീപ്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സീരിയലിന്റെ ക്ലൈമാക്സില്‍ ദീപ്തി എന്ന കഥാപാത്രം മരിക്കുന്നതിനാല്‍ അനുശോചന പോസ്റ്റുകളും പൊടി പൊടിക്കുകയാണ്.

എന്തായാലും ഈ ട്രോളുകള്‍ കണ്ട് ഗായത്രിയും രസിച്ചിരിക്കുകയാണ്. തന്റെ സീരിയലിനെയും കഥാപാത്രത്തെയും ട്രോളി ഓണ്‍ലൈനില്‍ ഹിറ്റാക്കിയ എല്ലാ ട്രോളന്‍മാര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് ഗായത്രി. മറ്റു ഒരു സീരിയലിനും കഥാപാത്രത്തിനും ഇത്രയും ഓണ്‍ലൈന്‍ പ്രമോഷന്‍ കിട്ടിയിട്ടില്ലെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular