നായന്‍താര-അനുരാഗ് കശ്യപ് ചിത്രം ‘ഇമൈക്കാ നൊടികള്‍’ക്ക് വന്‍ തിരിച്ചടി!!!

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് തീയേറ്ററുകളിലെത്തിയ നയന്‍താര-അനുരാഗ് കശ്യപ് ചിത്രം ‘ഇമൈക്കാ നൊടികള്‍’ ക്ക് തിരിച്ചടി. തമിഴ്നാട്ടിലെ പല തിയേറ്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവച്ചു എന്നാണ് അറിയുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ് പ്രദര്‍ശനം നിര്‍ത്തേണ്ടി വന്നതെന്നാണ് അറിയുന്നത്.

ഷോ ക്യാന്‍സല്‍ ചെയ്തതോടെ ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ അധികൃതര്‍ പണം തിരികെ നല്‍കി. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടായിരുന്നെന്നും അതിനാലാണ് പ്രദര്‍ശനം മാറ്റിവച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം, ചിത്രത്തിന്റെ പ്രസ് ഷോ നടന്നു. സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. മികച്ചൊരു ത്രില്ലറാണെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ നയന്‍താര ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. അഥര്‍വ്വയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഇതാദ്യമായാണ് അനുരാഗ് കശ്യപ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരെ കൂടാതെ അഥര്‍വ്വ, റാഷി ഖന്ന തുടങ്ങിയ വലിയൊരു താരനിര ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...