‘എനിക്ക് കല്യാണ പ്രായമായി, ഇനിയും കാത്തിരിക്കണമോ?’; നയന്‍താരയോട് വിഘ്‌നേഷ്

ആരാധകരെ ആവേശത്തിലാഴ്ത്തി വിഘ്‌നേഷിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരാകുന്നെന്ന സൂചന നല്‍കിയാണ് വിഘ്നേഷ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. നയന്‍താര നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ കൊളമാവ് കോകില എന്ന ചിത്രത്തിലെ ‘കല്യാണ വയസ്സ് താന്‍ വന്ത്ട്ത്ത് ഡീ’ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എനിക്ക് കല്യാണ വയസായി, ഇനിയും കാത്തിരിക്കണമോ എന്നാണ് ആ വരികളുടെ അര്‍ത്ഥം.

ഈ ഗാനത്തിന്റെ വരികളാണ് വിഘ്‌നേഷിന്റെ പുതിയ ചിത്രത്തിന് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. ‘അനുയോജ്യമായ പാട്ടിന് നന്ദി ബ്രദേഴ്സ്’ എന്നും ഇതോടൊപ്പം വിഘ്നേഷ് കുറിച്ചു. അനിരുദ്ധ് രവിചന്ദറും ശിവ കാര്‍ത്തികേയനും ചേര്‍ന്നാണ് ഗാനം തയാറാക്കിയത്. ഗാനം ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.

വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചുവരവേയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും തങ്ങള്‍ പ്രണയബന്ധത്തിലാണെന്ന് വ്യക്തമാക്കുന്നതുമായ ചിത്രങ്ങള്‍ വിഘ്നേഷും നയന്‍സും ട്വിറ്ററിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവച്ചിരുന്നു.

SHARE