കാമുകിയെ കൊണ്ട് രാഖി കെട്ടിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചു!! വിദ്യാര്‍ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി

അഗര്‍ത്തല: കാമുകിയെ കൊണ്ട് രാഖി കെട്ടിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചത്തോടെ വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ത്രിപുരയിലെ അഗര്‍ത്തലയിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ ദിലീപ് കുമാര്‍ സാഹയുടെ കൈയില്‍ രാഖി കെട്ടാന്‍ ഇയാളുടെ പെണ്‍സുഹൃത്തിനെ അധ്യാപകരും പ്രിന്‍സിപ്പലും ചേര്‍ന്നു നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും ഇത് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.

എന്നാല്‍ രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചത്തോടെ ദിലീപ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്നു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിലീപിന്റെ നില ഗുരുതരമായി തുടരുകയാണ്. അധ്യാപകരുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും പ്രതിഷേധിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular