ഇടവേള സമയത്ത് ഒന്നാം ക്ലാസുകാരന്‍ സ്‌കൂളില്‍ നിന്ന് ചാടിപ്പോയി; തിരികെ എത്തിച്ചത്….

കോതമംഗലം: ഇടവേള സമയത്ത് ഒന്നാം ക്ലാസുകാരന്‍ സ്‌കൂളില്‍ നിന്ന് ചാടിപോയി. കോതമംഗലം ഗവണ്‍മെന്റ് ടൗണ്‍ യു.പി. സ്‌കൂളിലാണ് സംഭവം. ഇടവേള സമയത്ത് ഒന്നാം ക്ലാസുക്കാരന്‍ അധ്യാപകരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരിന്നു.

കുട്ടിയെ കാണാതായതോടെ പരിഭ്രാന്തിയിലായ അധ്യാപകര്‍ പൊലീസിനെ വിവരമറിയിച്ചു. പോലീസ് കണ്‍ട്രോള്‍ റൂം വഴി എല്ലാ സ്റ്റേഷനിലേക്കും സന്ദേശമയച്ചു. അതേസമയം സ്‌കൂളിന് തൊട്ട് താഴെയുള്ള മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറി കുട്ടി പെരുമ്പാവൂരില്‍ എത്തി.

പെരുമ്പാവൂര്‍ എസ്.ഐ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഒരു മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ബസ് പരിശോധനയ്ക്കിടെയാണ് സീറ്റിലിരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. സീറ്റിലിരിക്കുന്ന കുട്ടിയെ കണ്ട് കണ്ടക്ടര്‍ വിചാരിച്ചത് രക്ഷിതാക്കള്‍ക്കൊപ്പമാണെന്നാണ്.

കുട്ടിയുടെ അടുത്ത് ഇരുന്നയാളാകട്ടെ രക്ഷിതാക്കളില്‍ നിന്ന് മാറിവന്നിരുന്നതാണെന്നും വിചാരിച്ചു. പോലീസ് മിഠായി വാങ്ങിക്കൊടുത്ത് കുട്ടിയെ തിരിച്ച് സ്‌കൂളിലെത്തിച്ചു. ഇതിനിടെ നെല്ലിക്കുഴി സ്വദേശികളായ രക്ഷിതാക്കളും സ്‌കൂളിലെത്തിയിരുന്നു. എല്‍.കെ.ജി. മുതല്‍ ഈ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്.

SHARE