ലോറിയില്‍നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ മുണ്ട് മടക്കികുത്തി സ്വന്തം ചുമലിലേറ്റി മന്ത്രി; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

കൊച്ചി : പ്രളയക്കെടുതി തകര്‍ത്ത കേരളത്തെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരും, സിനിമാപ്രവര്‍ത്തകരും എംഎല്‍എമാരുമെല്ലാം പദവിയും പത്രാസും മറന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നാം ഇതിനോടകം പലവട്ടം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ മാതൃക കാണിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും. ലോറിയിലെത്തിയ ദുരിതാശ്വാസ സാമഗ്രികള്‍ സ്വന്തം ചുമലിലേറ്റിക്കൊണ്ടു പോകുന്ന മന്ത്രിയുടെ ചിത്രമാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത്. ഉത്തരവിടുകയോ, മേല്‍നോട്ടം വഹിക്കുകയോ അല്ല, മറിച്ച് മുണ്ട് മടക്കികുത്തി സാധനങ്ങള്‍ സ്വന്തം ചുമലിലേക്ക് എടുത്തുവെച്ച് നടന്നുനീങ്ങുന്ന മന്ത്രി, കണ്ടുനിന്ന് മറ്റ് ജീവനക്കാര്‍ക്കും പ്രചോദനമായി.

മുന്‍ രസതന്ത്ര അധ്യാപകനാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ രവീന്ദ്രനാഥ്. പ്രളയക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതലയായിരുന്നു മന്ത്രി രവീന്ദ്രനാഥിന് നല്‍കിയിരുന്നത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് മന്ത്രി തൃശൂരില്‍ കുടുങ്ങിപ്പോയി. ഇതോടെ എറണാകുളത്തെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രിക്ക് സാധിച്ചിരുന്നില്ല. മന്ത്രിയുടെ അഭാവം വാര്‍ത്തയായതോടെ, രവീന്ദ്രനാഥിനെ എറണാകുളം ജില്ലയുടെ ചുമതലയില്‍ നിന്നും ഒഴിവാക്കി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് പകരം എറണാകുളം ജില്ലയുടെ ചുമതല നല്‍കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular