Tag: minister

മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു ഇന്ന് രാവിലെ കടകംപള്ളിക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ്...

കോവിഡ് ബാധിച്ച് കേന്ദ്ര മന്ത്രി മരിച്ചു

കോവിഡ് ബാധിച്ച് കേന്ദ്രമന്ത്രി സുരേഷ് അംഗഡി മരിച്ചു. റെയിൽവേ സഹമന്ത്രിയായിരുന്നു. കർണാടകയിൽ നിന്നുള്ള എംപിയാണ് മരിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ്; കൂടുതല്‍ ജനപ്രതിനിധികളിലേക്കും രോഗം പകരുന്നു

തിരുവനന്തപുരം: മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു. രാവിലെ ബാലുശ്ശേരി എം എൽ എ പുരുഷൻ...

വിദ്യാഭ്യാസ മന്ത്രി പ്ലസ് വണ്‍ പഠനത്തിന് ഒരുങ്ങുന്നു

റാഞ്ചി: പഠിക്കാന്‍ തീരുമാനിച്ചാല്‍ പ്രായം അതിനൊരു തടസമേയല്ല. അതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റിമുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പഠനം പുനരാരംഭിച്ചാലോ? ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്‌തോ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. 53-കാരനായ മന്ത്രി 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്...

ഉദ്ഘാടനത്തിന്‌ മന്ത്രിക്ക്‌ നാട മുറിക്കാൻ കത്രിക നല്‍കിയത് കോവിഡ് ബാധിതന്‍; ചടങ്ങില്‍ പങ്കെടുത്തത് 150 പേര്‍…

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ, മന്ത്രി ഉദ്ഘാടകനായ ചടങ്ങിൽ കോവിഡ് പോസിറ്റീവ് ആയ ചോഴിയക്കോട് സ്വദേശി പങ്കെടുത്തു. സ്വയം നിരീക്ഷണത്തിൽ പോയ മന്ത്രി കെ.രാജുവിന് ചൊവ്വാഴ്ച ആന്റിജൻ പരിശോധന നടത്തും. അരിപ്പ ഗവ.എംആർ സ്കൂളിലെ ചടങ്ങിൽ പങ്കെടുത്ത അടുത്ത സമ്പർക്കത്തിലുള്ള 20...

ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണ്‍ (62) ആണ് മരിച്ചത്. ജൂലൈ 18നാണ് കമല റാണി വരുണിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അതേസമയം...

കയ്യടിക്കാം; ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്: നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ....

മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു

മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. അര്‍ബുദ ബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തോമസ് ചാണ്ടിയുടെ ആരോഗ്യ നില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൂടുതല്‍ മോശമാവുകയായിരുന്നു. എറണാകുളം കടവന്ത്രയിലുള്ള വീട്ടിലായിരുന്നു...
Advertisment

Most Popular

പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി തുടങ്ങി; സംസ്ഥാനത്തും സുരക്ഷ ശക്തം, ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും...

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...