ലോകകപ്പ് ആവേശത്തില്‍ പൃഥ്വിരാജും പാര്‍വ്വതിയും!!! മൈ സ്‌റ്റോറിയുടെ ലോകകപ്പ് പനി ടീസര്‍ വൈറല്‍ വീഡിയോ

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ലോകകപ്പ് ആവേശം നെഞ്ചിലേറ്റിയിരിക്കുകയാണ്. സിനിമാ മേഖലയിലും അതേ ആവേശം പ്രതിഫലിച്ചിരിക്കുകയാണ് ഇപ്പോള്‍. പൃഥ്വിരാജ്-പാര്‍വതി താര ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത് ലോകകപ്പ് ആവേശത്തിലാണ്. ഫിഫ ഫീവര്‍ ടീസര്‍ എന്ന പേരിലാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

കസബ വിവാദത്തിന്റെ പേരിര്‍ നടി പാര്‍വതിക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് നേരെയും തിരിഞ്ഞപ്പോള്‍ ഏറെ ആക്രമിക്കപ്പെട്ട ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിന്റെ ഗാനങ്ങള്‍ക്കും ടീസറുകള്‍ക്കും ഡിസ്‌ലൈക്കുകള്‍ നല്‍കിയാണ് ആരാധകര്‍ കലിപ്പ് തീര്‍ത്തത്. ചിത്രത്തിന് നേരെ നടക്കുന്ന ഈ ഡിസ്ലൈക്ക് കാമ്പയിനില്‍ അണിയറ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ പകുതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് പോര്‍ച്ചുഗലിലാണ്. ക്രിസ്മസ് അവധിക്ക് ചിത്രം പുറത്തിറങ്ങും.

Similar Articles

Comments

Advertismentspot_img

Most Popular