മമ്മൂട്ടി -പൃഥി ചിത്രങ്ങള്‍ തകര്‍ക്കണമെന്ന് ദിലീപ് ഫാന്‍സിന്റെ വാട്ട്‌സ്ആപ്പ് സന്ദേശം..സിനിമ വിജയിക്കണമെങ്കില്‍ നല്ലതാവണമെന്ന് ദിലീപ് ഓണ്‍ലൈന്‍

കൊച്ചി: പുതിയ സിനിമകള്‍ തിയേറ്ററിലെത്തുമ്പോള്‍ മോശം പ്രചരണങ്ങളിലൂടെ ചിത്രത്തെ തകര്‍ക്കണമെന്ന് വ്യക്തമാക്കുന്ന ചില വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ദിലീപ് ഫാന്‍സിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചത്.
എന്നാല്‍ ഈ സംഭവുമായി തങ്ങള്‍ക്ക് യാതൊരുബന്ധവുമില്ലെന്നും ദിലീപെന്ന വ്യക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓണ്‍ലൈന്‍ വെളിപ്പെടുത്തി.

ദിലീപ് ഓണ്‍ലൈന്റെ കുറിപ്പ് വായിക്കാം:

ദിലീപ് എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അഴിഞ്ഞാടുകയാണ്. വ്യാജ അക്കൗണ്ടുകള്‍ വഴി ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായി പ്രചരിക്കുന്ന ഇതോടൊപ്പമുള്ള സ്‌ക്രീന്‍ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ദേഹത്തോടൊപ്പമുള്ളപ്പോള്‍ ഇത്തരം വ്യാജനായാട്ടുകള്‍ വിലപ്പോവില്ലെന്ന് ഇത് പടച്ചുവിട്ട എല്ലാ നല്ല അവന്മാരോടും പറയട്ടെ.


സ്വന്തം സിനിമ വിജയിക്കണമെങ്കില്‍ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാര്‍ക്കറ്റിങ്ങും കൊണ്ട് ഇവിടെ ഒരു സിനിമയും വിജയിച്ചിട്ടില്ല. കൊതിക്കെറുവുള്ളവരോട് ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി വയനാട്ടില്‍ നിന്നുംവരും.
ആ ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാല്‍ ഇത് പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നില്‍ സിനിമയിലെ ചില ഉന്നതര്‍ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു

Similar Articles

Comments

Advertismentspot_img

Most Popular