മിയ വിമാനത്തില്‍നിന്ന് എടുത്തു ചാടി; നിറവേറ്റിയത് വളരെ കാലം മനസില്‍ കൊണ്ടു നടന്ന മോഹം

മലയാളത്തിന്റെ ക്യൂട്ട് നടിയാണ് കോട്ടയംകാരിയാ മിയ ജോര്‍ജ്. സീരിയലുകളിലൂടെയായിരിന്നു മിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്കു സിനിമകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് മിയ. അമേരിക്കന്‍ യാത്രയും സ്‌കൈ ഡൈവിങുമൊക്കെ നടത്തിയതിന്റെ ത്രില്ലിലാണ് മിയ ഇപ്പോള്‍. തന്റെ യാത്രയുടെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കുന്നതില്‍ മിയയ്ക്ക് ഒട്ടും മടിയില്ല. അമേരിക്കന്‍ യാത്രയില്‍ താന്‍ സന്ദര്‍ശിച്ച എല്ലാ സുന്ദരമായ സ്ഥലങ്ങളുടെയും ചിത്രങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

മധുരം 18 എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് മിയയുടെ അമേരിക്കന്‍ സന്ദര്‍ശനം. അമേരിക്കന്‍ യാത്രയില്‍ ഗായത്രി സുരേഷുമൊന്നിച്ചു നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച മിയയെ ഏറ്റവും ആകര്‍ഷിച്ചത് സ്‌കൈ ഡൈവിംഗ് ആയിരുന്നു. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വെച്ചാണ് മിയ സ്‌കൈ ഡൈവ് ചെയ്തത്.

രസകരവും ഹരം പകരുന്നതുമായ ആ അനുഭവം തന്നെ ഏറെ വിസ്മയിപ്പിച്ചു എന്നാണ് പ്രിയനായികയുടെ വെളിപ്പെടുത്തല്‍. മിയയ്ക്കൊപ്പം അമേരിക്കന്‍ സന്ദര്‍ശനത്തിന് മിയയുടെ അമ്മയുമുണ്ട്. ഇരുവരും സ്‌കൈ ഡൈവ് ചെയ്യുന്നതിന്റെ രസകരമായ ചിത്രങ്ങള്‍ താരം തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വളരെ കാലമായി മനസ്സില്‍ കൊണ്ട് നടന്ന ഒരു വലിയ മോഹമായിരുന്നു സ്‌കൈ ഡൈവിംഗ് എന്നും, അതുകൊണ്ടു തന്നെ തനിക്കും അമ്മയ്ക്കും ഏറെ വിശേഷപ്പെട്ട ദിനമായിരുന്നു അതെന്നും ആ അനുഭവത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ തനിക്കു കഴിയുന്നില്ലെന്നും മിയ പറയുന്നു. എല്ലാവരും ഒരിക്കലെങ്കിലും സ്‌കൈ ഡൈവിംഗ് ചെയ്യണമെന്നും അത്ഭുതങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും ആ അനുഭവമെന്നും മിയ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഇത്രയും മനോഹരമായ അനുഭവങ്ങളിലൂടെ കടന്നു പോകാന്‍ തന്നെ അനുഗ്രഹിച്ച ദൈവത്തിനും മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കിയ ലൂക്കിനും നന്ദി പറഞ്ഞു കൊണ്ടാണ് മിയയുടെ കുറിപ്പ് അവസാനിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...