ഫേസ്ബുക്കിലൂടെ വരനെ തേടി യുവതിയും..

ഫേസ്ബുക്കിലൂടെ വധുവിനെ തിരക്കി, ഫേസ്ബുക്കിന്റെ സഹായത്തോടെ രഞ്ജിഷ് എന്ന യുവാവ് വിവാഹിതനായതും വാര്‍ത്തയായിരുന്നു. സരിഗമയും രഞ്ജിഷും കഴിഞ്ഞ ആഴ്ചയാണ് വിവാഹിതരായത്. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ വരനെ തേടി ജ്യോതി എന്ന യുവതിയും എത്തിയിരിക്കുകയാണ്. 28 വയസുള്ള ജ്യോതിയാണ് വരനെ തേടി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

”എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്‌നമല്ല , എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാന്‍ ഫാഷന്‍ ഡിസൈനിംങ് പഠിച്ചിട്ടുണ്ട് സഹോദരന്‍ മുബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ (advertising)ആണ് അനിയത്തി civil engineering]Tn¡p¶p.
ഫേസ്ബുക്ക് മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപെടട്ടെ.’ എന്നായിരുന്നു ജ്യോതി ഫേസ്ബുക്കില്‍ കുറിച്ചത്.

ജ്യോതി ഈ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. അച്ഛനും അമ്മയും മൂന്ന് വര്‍ഷം മുമ്പ് മരിച്ചു. സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ സഹോദരിയും മൂംബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടറായ സഹോദരനുമുണ്ട് ജ്യോതിക്ക്. ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഇപ്പോള്‍ത്തന്നെ നിരവധി കോളുകള്‍ വരുന്നുണ്ടെന്ന് ജ്യോതി വെളിപ്പെടുത്തുന്നു.

SHARE