ബഡായി ബംഗ്ലാവ് നിര്‍ത്തുന്നതിൻ്റെ കാരണം വെളിപ്പെടുത്തി ആര്യ

മലയാളികളുടെ സ്വീകരണ മുറിയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത റിയാലിറ്റി ഷോ ബഡായി ബംഗ്ലാവ് നിര്‍ത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരിന്നു. രമേശ് പിഷാരടിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. പ്രോഗ്രാമില്‍ പ്രധാന പങ്ക്വഹിക്കുന്ന ആര്യ ഇതിനെപ്പറ്റി മനസ്സ് തുറക്കുകയാണ്.

അപ്രതിക്ഷിതമായാണു ചാനല്‍ പരിപാടി അവസാനിപ്പിച്ചത് എന്ന് ആര്യ പറയുന്നു. ഷൂട്ട് ചെയ്തു വച്ചിരിക്കുന്ന രണ്ടുമൂന്നു എപ്പിസോഡുകള്‍ ടെലിക്കാസ്റ്റ് ചെയ്യുമോ എന്നു പോലും അറിയില്ല എന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു.

പരിപാടി നിര്‍ത്തുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. ധാരാളം പേര്‍ ഷോ നിര്‍ത്തരുത് എന്നു പറഞ്ഞു മെസേജ് ചെയ്തു. ഇത്രയും വര്‍ഷമായില്ലെ ഇനിയും വലിച്ചു നീട്ടിയാല്‍ ആളുകള്‍ക്കു ബോറഡിക്കും എന്ന് ആര്യ പറഞ്ഞു. തന്റെ കരിയറിലെ നാഴിക കല്ലായിരുന്നു ബഡായി ബംഗ്ലാവ് എന്ന് ആര്യ പറഞ്ഞു.

SHARE