വീണ്ടും താര വിവാഹത്തിനൊരുങ്ങി ബോളിവുഡ്, ദീപികയുടേയും രണ്‍വീറിന്റേയും കല്യാണ തീയതി തീരുമാനിച്ചു

ഒരു താര വിവാഹത്തിനായി ആരാധകര്‍ കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മറ്റാരുടേയുമല്ല, ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും. ഇടയ്ക്കിടയ്ക്ക് ഇരുവരേയും കുറിച്ച് വിവാഹവാര്‍ത്തകള്‍ പുറത്തുവരാറുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. തങ്ങളുടെ ജീവിതവും സിനിമയും വിജയകരമായി മുന്നോട്ടു കൊണ്ടുപോവാനുള്ള തിരക്കിലാണ് ഈ പ്രണയജോഡികള്‍.

ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഇരുവരുടെ വിവാഹം വീണ്ടും ചൂടുപിടിക്കുകയാണ്. വിവാഹത്തിന്റെ തിയതി തീരുമാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നവംബര്‍ 19നായിരിക്കും വിവാഹം. മുംബൈയില്‍ വെച്ചായിരിക്കും വിവാഹം നടക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിനായുള്ള തയാറെടുപ്പുകള്‍ വരെ ദീപിക തുടങ്ങിയെന്നാണ് അടുത്തവൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരം.

ഇരുവരും അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഹിന്ദു മതാചാരപ്രകാരമായിരിക്കും വിവാഹം. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരിക്കും ക്ഷണം ഉണ്ടാകുക. തുടര്‍ന്ന് വലിയ തോതില്‍ വിവാഹവിരുന്നും നടത്താനാണ് തീരുമാനമെന്നുമാണ് റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular