ലാലേട്ടനെ കണ്ടപാടെ പൊട്ടിക്കരഞ്ഞ് ദുര്‍ഗ കൃഷ്ണ…….

കൊച്ചി:വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ദുര്‍ഗ കൃഷ്ണയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ഇപ്പോള്‍ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് താരം. പ്രിയതാരം മോഹന്‍ലാലിനെ നേരിട്ട് കണ്ട സന്തോഷം ഫേസ്ബുക്ക് വഴി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദുര്‍ഗ.

ഇഷ്ടതാരത്തെ നേരിട്ട് കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു ദുര്‍ഗ.’സ്വപ്നം സഫലമായ പോലെ, അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു, ഒന്നും പറയാനാകുന്നില്ല’ എന്ന കുറിപ്പിനൊപ്പം ലാലേട്ടനൊത്തുള്ള ചിത്രവും ദുര്‍ഗ പങ്കുവച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular