കോച്ചല്ല മ്യൂസിക് ആന്റ് ആര്‍ട്സ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് നയന്‍താരയും വിഘ്‌നേഷും!!! വൈറല്‍ ചിത്രങ്ങള്‍

അമേരിക്കന്‍ അവധിയാഘോഷത്തിന് ശേഷം കോച്ചല്ല മ്യൂസിക് ആന്റ് ആര്‍ട്സ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് വിഘ്നേഷ് ശിവനും നയന്‍താരയും. ഏപ്രില്‍ 12 മുതല്‍ 22 വരെയായിരുന്നു ഫെസ്റ്റിവല്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപ്പേരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ലോകപ്രശസ്തരായ മ്യൂസിക് ബാന്‍ഡുകളാണ് ഫെസ്റ്റിവലിന് മാറ്റ് കൂട്ടാനെത്തിയത്.

ജനക്കൂട്ടത്തിനിടയില്‍ വിഘ്നേഷും നയന്‍താരയും എടുത്ത സെല്‍ഫി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിഘ്നേഷിനെ കെട്ടിപ്പിടിച്ചാണ് നയന്‍സ് സെല്‍ഫിക്ക് പോസ് ചെയ്തത്. എന്റെ താരത്തോടൊപ്പമുള്ള ചെറിയ യാത്ര മനോഹരമായിരുന്നുവെന്നും കോച്ചല്ല 2018 മികച്ച അനുഭവമായിരുന്നുവെന്നും ചിത്രം പങ്കുവെച്ച് വിഘ്നേഷ് പറഞ്ഞു.

ഒരു അവാര്‍ഡ് ചടങ്ങില്‍ വിഘ്നേശിനെ തന്റെ പ്രതിശ്രുത വരന്‍ എന്ന് തന്നെയാണ് നയന്‍സ് വിശേഷിപ്പിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള യാത്രകളും അതിനിടെ എടുക്കുന്ന ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും രഹസ്യവിവാഹം ചെയ്തുവെന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെ നയന്‍സിന്റെ പിറന്നാളിനും വിഘ്നേശിന്റെ പിറന്നാളിനും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അയച്ചതും, ഇരുവരും അമേരിക്കയിലും മറ്റും കറങ്ങി നടക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അവയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു.

SHARE