ചുംബനവും കൈയ്യടിയും നല്‍കി അനുഷ്‌ക; പക്ഷേ… (വീഡിയോ )

ഇന്നലെ നടന്ന ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സ് -കൊല്‍ക്കത്ത നൈറ്റ് റെയ്‌ഡേഴ്‌സ് മത്സരത്തില്‍ ഏറെ വിഷമിച്ചത് അനുഷ്‌കയായിരിക്കും. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും കൊഹ്‌ലി ടീം തോല്‍ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രകടനം കണ്ട് ഗാലറിയിലിരുന്ന് കൈയടിച്ചും ചുംബനം നല്‍കിയും അനുഷ്‌ക ആഘോഷമാക്കി. എന്നാല്‍ ഭാഗ്യം തുണച്ചില്ലെന്ന് വേണം പറയാന്‍. വിജയം കൊല്‍ക്കത്തയെ തേടിയെത്തി.


സ്‌കോര്‍: ബാംഗ്ലൂര്‍20 ഓവറില്‍ നാലിന് 175. കൊല്‍ക്കത്ത19.1 ഓവറില്‍ നാലിന് 176. ഓപ്പണര്‍മാരായ ക്രിസ് ലിന്‍(53), സുനില്‍ നാരായണ്‍(27), റോബിന്‍ ഉത്തപ്പ(36) എന്നിവരാണ് കൊല്‍ക്കത്തയ്ക്കു വിജയമൊരുക്കിയത്. നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. കോഹ്‌ലി 44 പന്തില്‍ 68 റണ്‍സ് അടിച്ചു.

അഞ്ചു ഫോറും മൂന്നു സിക്‌സും അടങ്ങുന്നതാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്. ആന്ദ്രെ റസലിനെതിരെയായിരുന്നു മനോഹരമായ രണ്ടു സിക്‌സുകള്‍. അധികം ആയാസപ്പെടാതെ ഒരു പന്ത് ലോങ്ഓണ്‍ സ്റ്റാന്‍ഡിലെത്തിച്ച കോഹ്‌ലി മറ്റൊന്ന് ഡീപ് മിഡ്‌വിക്കറ്റിലേക്കു ഫ്‌ലിക് ചെയ്തു. ഇന്നിങ്‌സിന്റെ അവസാന പന്തിലായിരുന്നു മൂന്നാം സിക്‌സ്.

SHARE