‘ബാംഗ്ലൂര്‍ സംഘികളുടെ ഹൃദയഭൂമിയാണ്… ഹിന്ദു ചിഹ്നങ്ങളെ ഭയക്കുന്നവര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കും അവിടെ ജീവിക്കാന്‍ അവകാശമില്ല’ രശ്മി നായര്‍ക്കെതിരെ ‘ഹെയ്റ്റ് കാമ്പെയ്‌നുമായി സംഘപരിവാര്‍

കോഴിക്കോട്: മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായര്‍ക്കെതിരെ ദേശീയ തലത്തില്‍ ഹെയ്റ്റ് കാമ്പെയ്‌നുമായി സംഘപരിവാര്‍. കഠ്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഊബര്‍, ഓല ടാക്സികളില്‍ ഹിന്ദുത്വ ചിഹ്നങ്ങളും ചിത്രങ്ങളും പതിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് രശ്മിയിട്ട കുറിപ്പാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്.

നഗരങ്ങളില്‍ കാണപ്പെടുന്ന പല ഊബര്‍ ടാക്‌സികളിലും ബി.ജെ.പി എന്ന പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇനി മുതല്‍ താന്‍ ഇത്തരം ചിഹ്നങ്ങള്‍ പതിച്ച ഊബര്‍ ടാക്‌സികളുടെ സേവനം ഉപയോഗിക്കില്ലെന്നുമാണ് രശ്മി കുറിച്ചത്.

കഠ്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി വളരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ആ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ ഉള്ള വാഹനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നുമാണ് രശ്മി പറഞ്ഞത്.

രശ്മിയ്ക്കെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരില്‍ ബി.ജെ.പി എം.പിയായ പ്രതാപ് സിംഹ ഉള്‍പ്പെടെയുള്ളവരുണ്ട്. അദ്ദേഹം ഷെയര്‍ ചെയ്ത ട്വീറ്റ് ആയിരത്തി അഞ്ഞൂറിലേറെപ്പേരാണ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബാംഗ്ലൂരില്‍ നിന്നും രശ്മിയെ ഓടിക്കണമെന്ന ആഹ്വാനവും ട്വിറ്ററിലൂടെ ഇക്കൂട്ടര്‍ നല്‍കുന്നുണ്ട്. ‘ ബാംഗ്ലൂര്‍ സംഘികളുടെ ഹൃദയഭൂമിയാണ്. ഹിന്ദു ചിഹ്നങ്ങളെ ഭയക്കുന്നവര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കും അവിടെ ജീവിക്കാന്‍ അവകാശമില്ല.’ എന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

ശിവജി മഹാരാജിനെ രശ്മി അപമാനിച്ചെന്നും മഹാരാഷ്ട്ര ജനതയുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് രശ്മിയ്ക്കെതിരെ കേസെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

രശ്മിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവരേയും കുടുംബത്തേയും മോശമായി ചിത്രീകരിച്ചുകൊണ്ടുള്ളതാണ് കമന്റുകളേറെയും.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...