ആ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് പാര്‍വ്വതിയ്ക്ക്!!! ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ശ്രീദേവിയുടെ പേര് കടന്നുവന്നതെന്ന് അറിയില്ലെന്ന് ജൂറി അംഗം വിനോദ് മങ്കര

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതി ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഗോവ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര താരങ്ങളോട് മത്സരിച്ച് പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് പാര്‍വ്വതിയ്ക്ക് തന്നെയെന്ന് മലയാളികള്‍ ഉള്‍പ്പെടെ ഉറപ്പിച്ചത്. എന്നാല്‍ അവസാന നിമഷം എല്ലാം മാറിമറിയുകയായിരിന്നു. ഒടുവില്‍ ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ മികച്ച നടിയുടെ പട്ടികയില്‍ ശ്രീദേവി ഉണ്ടായിരുന്നില്ലെന്നും ആരുടെ നിര്‍ദേശ പ്രകാരമാണ് ആ പേര് കടന്നുവന്നതെന്ന് അറിയില്ലെന്നും പ്രാദേശിക ജൂറി അംഗമായ വിനോദ് മങ്കര പറഞ്ഞു.

നടി മരിച്ചതുകൊണ്ട് പുരസ്‌കാരം നല്‍കി ആദരിക്കമെന്ന് ഗവണ്‍മെന്റിന് ആഗ്രഹം ഉണ്ടായി കാണും. അവരുടെ മരണം ഉണ്ടാക്കിയ വൈകാരികമായ അടുപ്പം നല്ല നടിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഉണ്ടാവരുതെന്നും ജൂറി അദ്ധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പരസ്യമായി ജൂറി അംഗങ്ങളോട് പറഞ്ഞതുതന്നെ തെറ്റാണ്. അത് സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. വിനോദ് മങ്കര പറഞ്ഞു.

മികച്ച ചിത്രവും മികച്ച നടിയും ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ മലയാളത്തിന് അര്‍ഹതപ്പെട്ടതായിരുന്നു. റീജ്യണല്‍ ജൂറിയില്‍ ഓരോ സിനിമയ്ക്കും വേണ്ടി പോരടിച്ചു തന്നെയാണ് കൂടുതല്‍ ചിത്രങ്ങളെ ദേശീയ തലത്തില്‍ എത്തിച്ചത്. വിനോദ് മങ്കര പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular