അപര്‍ണതിയെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് ആര്യ… നീ വായടയ്ക്കടാ.. എന്നെ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ പുറത്താക്കിയതെന്ന് അപര്‍ണതി….!

തുടക്കം മുതല്‍ വിവാദമായ റിയാലിറ്റി ഷോയാണ് ആര്യയുടെ വധുവിനെ കണ്ടെത്തുന്ന എങ്ക വീട്ട് മാപ്പിള്ളൈ. ഷോ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മലയാളിയായ സീതാലക്ഷ്മി, സൂസന്‍, അഗത എന്നീ മൂന്നു മത്സരാര്‍ഥികളാണ് ഷോയില്‍ ഇനി അവസാനിക്കുന്നത്. വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്ന ആകാക്ഷയിലാണ് ആരാധകര്‍.

ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന മത്സരാര്‍ത്ഥിയാണ് അപര്‍ണതി. അവസാന ഘട്ടത്തില്‍ അപര്‍ണതിയെ എലിമിനേറ്റ് ചെയ്തത് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരിന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ തന്റെ മാനസികാവസ്ഥ അപര്‍ണതി വെളിപ്പെടുത്തിയിരുന്നു. എലിമിനേറ്റ് ആയ അഗതി, ദേവസൂര്യ എന്നിവരും ആര്യയും സംവാദത്തില്‍ പങ്കെടുത്തിരുന്നു.

ഓരോ മത്സരാര്‍ത്ഥിയേയും എലിമിനേറ്റ് ചെയ്യുന്നത് വളരെ വിഷമത്തോടെയാണെന്ന് ആര്യ അവതാരകയോട് പറഞ്ഞു. ”ആദ്യത്തെ രണ്ടാഴ്ച്ചയില്‍ പുറത്താക്കപ്പെട്ടവരാണെങ്കില്‍ ഇത്രയും വിഷമം തോന്നില്ലായിരുന്നു. രണ്ട് മാസത്തോളം ഇവരോടൊപ്പം യാത്ര ചെയ്യുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടുണ്ടായത്”. ആര്യ പറഞ്ഞു.

അപര്‍ണതി വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയാണെന്നും എന്തും തുറന്നു പറയുന്ന സ്വഭാവക്കാരിയാണെന്നും ആര്യ പറഞ്ഞു.

ഷോയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ജീവിതം എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് ഇനിയുള്ള കാര്യങ്ങള്‍ താന്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നും ജീവിതം എങ്ങനെ പോകുന്നോ അതുപോലെ അങ്ങ് നീങ്ങുമെന്നും അപര്‍ണതി മറുപടി നല്‍കി.

നിങ്ങള്‍ കാരണമാണ് എങ്ക വീട്ട് മാപ്പിളൈ ഇത്രയും ഹിറ്റാവാന്‍ കാരണമെന്ന് അവതാരക അപര്‍ണതിയോട് പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ക്ക് മനസ്സിലായി, ആര്യയുടെ മികച്ച ജോഡി ഞാനാണെന്ന്. പക്ഷേ ഇയാള്‍ക്ക് മനസ്സിലായില്ലല്ലോ എന്നായിരിന്നു അപര്‍ണതിയുടെ മറുപടി.

ഇതുകേട്ട ആര്യ അപര്‍ണതിയെ ആര്‍ക്കെങ്കിലും ഇഷ്ടമാകാതെ വരുമോ. എനിക്കും ഭയങ്കര ഇഷ്ടമാണെന്ന് ഉത്തരം നല്‍കി.

‘എടാ, നീ വായടയ്ക്ക്. എന്നെ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ പുറത്താക്കിയത്. ഇനി ഒന്നും പറയാന്‍ നില്‍ക്കണ്ട.” അപര്‍ണതി ആര്യയോട് പറഞ്ഞു.

പെട്ടെന്നുള്ള അപര്‍ണതിയുടെ മറുപടി ആര്യ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മറ്റ് പെണ്‍കുട്ടികളുടെ മുന്‍പില്‍ അപമാനിതനായെങ്കിലും പുറത്തുകാണിക്കാതെ താരം സംവാദം തുടര്‍ന്നു.

SHARE