സല്‍മാന്‍ ശാരീരികവും മാനസികവുമായി എന്നെ ഉപദ്രവിച്ചു,അമിത മദ്യാസക്തിയിലുള്ള മോശം പെരുമാറ്റവും സഹിക്കേണ്ടിവന്നു: വെളിപ്പെടുത്തലുമായി ഐശ്വര്യറായി

സല്‍മാന്‍ -ഐശ്വര്യ താരജോഡികളുടെ പ്രണയം ഒരുകാലത്ത് ബോളിവുഡിലെ വന്‍ ചര്‍ച്ചവിഷയമായിരുന്നു.അതേപോലെ ആ പ്രണയം തകര്‍ച്ചയും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ ശ്രഷ്ടിച്ചു.എന്നാല്‍ സല്‍മാന്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും സിനിമയിലെ മറ്റ് സഹതാരങ്ങളുമായി ചേര്‍ത്ത് അപവാദ പ്രചരണങ്ങള്‍ നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യറായി.

ഐശ്വര്യ റായിയുടെ വാക്കുകള്‍

‘സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ വേര്‍പിരിഞ്ഞു. പക്ഷേ, സല്‍മാന്‍ അതുമായി പൊരുത്തപ്പെട്ടിട്ടില്ല. വേര്‍പിരിഞ്ഞതിന് ശേഷം സല്‍മാന്‍ എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നു. എന്റെ സഹതാരങ്ങളുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചു. അഭിഷേക് ബച്ചന്‍ ഷാരൂഖ് ഖാന്‍ എന്നിവരുമായെല്ലാം എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ച സമയങ്ങളുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് അതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞാന്‍ ജോലിക്ക് പോകുമായിരുന്നു.

സല്‍മാന്റെ മദ്യാസക്തിയും അതേത്തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചാണ് ഞാന്‍ കൂടെ നിന്നത്. പക്ഷേ, അവസാനം എനിക്ക് ലഭിച്ചത് മാനസികവും ശാരീരിരികവുമായ അധിക്ഷേപവും വിശ്വാസ വഞ്ചനയും അവജ്ഞയും. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ഞാന്‍ സല്‍മാനുമായുള്ള ബന്ധം ഉപേക്ഷിച്ചത്.”എന്റെ നല്ലതിനും എന്റെ കുടുംബത്തിന്റെ ആത്മാഭിമാനത്തിനും വേണ്ടി ഞാന്‍ സല്‍മാന്‍ ഖാനുമായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കില്ല. സല്‍മാന്‍ ഖാന്‍ എന്ന അധ്യായം എന്റെ ജീവിതത്തിലെ പേടിസ്വപ്നമാണ്. ആ അധ്യായം അവസാനിച്ചതില്‍ എനിക്ക് സമാധാനമുണ്ട്.’

Similar Articles

Comments

Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51