ഒടുവില്‍ രണ്‍വീര്‍-ദീപിക വിവാഹിതരാകുന്നു

വിരുഷ്‌ക വിവാഹത്തിന് ശേഷം മറ്റൊരു താര വിവാഹത്തിന് കൂടി ബോളിവുഡ് വേദിയാവുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ രണ്‍വീര്‍-ദീപിക വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കള്‍ രണ്‍വീറിന്റെ മാതാപിതാക്കളുമായി സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

വിവാഹം മുംബൈയില്‍ വച്ചു നടത്താനാണ് തീരുമാനം. രണ്ട് കുടുംബത്തിന്റെയും പരമ്പരാഗത രീതികള്‍ പിന്തുടര്‍ന്നായിരിക്കും വിവാഹം. എന്നാല്‍ രണ്‍വീര്‍-ദീപിക പ്രണയ ജോഡികള്‍ വിവാഹക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ട്വിറ്ററില്‍ ഇതേപ്പറ്റി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്.സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത രാംലീല ഗോലിയോം കീ രാസ് ലീല എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പദ്മാവതിലും ഇരുവരും ഒന്നിച്ചിരുന്നു.

SHARE