‘ദളപതി 62’ വിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീതുമായി വിജയ്!!!

ഇളയദളപതി വിജയ്യുടെ 62മാത്തെ ചിത്രം ‘ദളപതി 62’ വരുന്നുവെന്നു കേട്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീതുമായി എത്തിയിരിക്കുകയാണ് വിജയ്.

സിനിമയുടെ ചിത്രീകരണ സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് താരത്തിന്റെ നിര്‍ദേശം. ഷൂട്ടിംഗ് വേളയിലുള്ള ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് താരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എ. ആര്‍. മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനരംഗങ്ങള്‍ ചിത്രീകരിക്കാനായി വിജയ്യും കീര്‍ത്തിയും അമേരിക്കയിലേക്ക് പോകുകയാണ്. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular