ആദ്യ ഏകദിനത്തില്‍ ഡുപ്ലെസിക്ക് സെഞ്ച്വറി, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ വിജയലക്ഷ്യം 270

ഫാഫ് ഡുപ്ലെസിയുടെ സെഞ്ച്വറിക്കരുത്തില്‍ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ പടുത്തുയര്‍ത്തിയ 269 റണ്‍സ്. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 269 റണ്‍സ് നേടിയത്. നായകന്‍ ഫാഫ് ഡുപ്ലെസിയുടെ ഒമ്പതാമത്തെ സെഞ്ച്വറിയാണ് ഡര്‍ബനില്‍ കുറിച്ചത്. 112 പന്തില്‍ നിന്ന് രണ്ട് സിക്സും പതിനൊന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 120 റണ്‍സാണ് ഡുപ്ലെസി നേടിയത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ചാഹല്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ല. ടീം സ്‌കോര്‍ 30ല്‍ നില്‍ക്കെ അംല(16)യെ ഭുംറ വിക്കറ്റിന് മുന്നില്‍ കുരുക്കി. രണ്ടാം വിക്കറ്റില്‍ ഡുപ്ലെസി ക്വിന്റണ്‍ ഡി കോക്കിനൊത്ത് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ കോക്കിനെ(34) ചാഹല്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങി. 134ന് 5 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ക്രിസ് മോറിസിനെ കൂട്ടുപിടിച്ച് ഡുപ്ലെസി സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു. സ്പിന്നര്‍മാരായിരുന്നു ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചിരുന്നത്. മാര്‍ക്രം(9) ജീന്‍ പോള്‍ ഡുമിനി(12) ഡേവിഡ് മില്ലര്‍(7) എന്നിവരെയാണ് നിലയുറപ്പിക്കും മുമ്പെ പറഞ്ഞയച്ചത്. മോറിസ് 37 റണ്‍സെടുത്തു. ആന്‍ഡൈല്‍ ഫെഹ്ലുക്വായുടെ(26) ഇന്നിങ്സും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 260 കടത്താന്‍ സഹായിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular