മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന താരോദയത്തെ കൂടി ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമാ പ്രേക്ഷകര്‍.ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ച ആക്ഷന്‍ രംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ അധികം താരങ്ങള്‍ പരീക്ഷിച്ചിട്ടില്ലാത്ത പാര്‍ക്കൗര്‍ വളരെ അനായാസമായാണ് പ്രണവ് ആദിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്ക് തന്നെ അത്ര പരിചിതമല്ലാത്ത ആക്ഷന്‍ രംഗങ്ങളിലൂടെ വ്യത്യസ്തമാവുകയാണ് ആദിയും പ്രണവും.
മലയാള സിനിമയിലെ ഒട്ടുമിക്ക വേഷങ്ങളും അസാമാന്യ തന്‍മയത്വത്തോടെ അവതരിപ്പിച്ചിട്ടുള്ള മോഹന്‍ലാലിന്റെ മെയ് വഴക്കം പ്രണവിനും കിട്ടിയിട്ടുണ്ടെന്നാണ് ആദിയിലൂടെ ലഭിക്കുന്ന പ്രേക്ഷക പ്രതികരണം. പ്രണവ് ആക്ഷന്‍ അഭ്യസിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് പ്രണവിന് വേണ്ടി ആദിയുടെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/actormohanlallive/videos/1638716426208719/