നിങ്ങള്‍ എന്തു വേണേലും ചെയ്‌തോളൂ… പക്ഷെ പ്രഭാസിനെ വിവാഹം കഴിക്കണം.. അപേക്ഷയുമായെത്തിയ ആരാധികയ്ക്ക് അനുഷ്‌ക കൊടുത്ത മറുപടി

ബാഹുബലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരജോടികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. സിനിമ ഇറങ്ങിയ ശേഷം ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന ഗോസിപ്പുകളും ധാരളം പ്രചരിച്ചിരുന്നു. രണ്ട് മാസം മുമ്പ് ബോളിവുഡ് താരം രവീണ ടണ്ഡന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ നടന്ന പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. അനുഷ്‌കയുടെ പേര് ചേര്‍ത്തുള്ള ഗോസിപ്പുകളില്‍ തനിക്ക് ഏറെ വിഷമുണ്ടെന്നാണ് പ്രഭാസ് അന്ന് പറഞ്ഞത്. ഇതോടെ ഗോസിപ്പുകള്‍ക്ക് ശക്തി കുറഞ്ഞിരുന്നു.

എന്നാല്‍ ഒരു ചാറ്റ്ഷോയ്ക്കിടെ ഇതേ ചോദ്യം അനുഷ്‌കയോട് ഒരു പ്രേക്ഷക ചോദിച്ചു. നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളൂ, അത് നിങ്ങളുടെ ഇഷ്ടമാണ്. പക്ഷേ പ്രഭാസിനെ വിവാഹം കഴിക്കണം എന്നാണ് ആരാധികയുടെ ആവശ്യം. ഇതുകേട്ട അനുഷ്‌ക ആദ്യം ഒന്നമ്പരന്നെങ്കിലും മറുപടി നല്‍കി. ”നിങ്ങളുടെ ജീവിതത്തിന്റെ വിലപ്പെട്ട സമയം എന്റെ വ്യക്തിപരമായ കാര്യത്തിനുവേണ്ടി നീക്കിവച്ചതിനു നന്ദി എന്ന പരിഹാസത്തോടെയാണ് അനുഷ്‌ക തുടങ്ങിയത്. ദേവസേനയും ബാഹുബലിയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. അതിലപ്പുറം ഒരു രസതന്ത്രം അത് അവതരിപ്പിച്ച ആളുകള്‍ക്കില്ല. അതുകൊണ്ട് തന്നെ തീര്‍ത്തും വ്യക്തിപരമായ ഈ ചോദ്യത്തിന് മറ്റ് മറുപടിയില്ലെന്നും” അനുഷ്‌ക പറഞ്ഞു.

ബാഹുബലിയിലെ അഭിനയത്തിരക്ക് കാരണം 6000 വിവാഹാലോചനകള്‍ വരെ പ്രഭാസ് വേണ്ടെന്നു വച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് വീട്ടുകാര്‍ വധുവായി കണ്ടെത്തിയതെന്നായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ ഇതും പ്രഭാസ് നിഷേധിച്ചിരുന്നു. ബാഹുബലിയെ കൂടാതെ ബില്ല, മിര്‍ച്ചി എന്നീ ചിത്രങ്ങളിലും പ്രഭാസും അനുഷ്‌കയും ജോടികളായിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular