‘ജീസസ് ആരാണ്?’ ‘നിങ്ങളെ എങ്ങനെ സഹായിക്കണമെന്നറിയില്ല…’ യേശു ആരാണെന്ന ചോദ്യത്തിന് ഗൂഗിളിന് മറുപടിയില്ല!!!

സാന്‍ഫ്രാന്‍സിസ്‌കോ: യേശുവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഗൂഗിളിന് സാധിക്കുന്നില്ല. ഉത്തരമില്ലാത്തതിനെ തുടര്‍ന്ന് ഗൂഗിളിന്റെ സ്മാര്‍ട് സ്പീക്കറായ ഗൂഗിള്‍ ഹോമിന് മറ്റു ദൈവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സ്പീക്കര്‍ മറുപടി പറയേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കമ്പനി.

‘ആരാണ് ജീസസ് ?’ എന്ന ചോദ്യത്തിന് ‘അതില്‍ നിങ്ങളെ എങ്ങനെ സഹായിക്കണം എന്ന് അറിയില്ല !’ എന്ന പൊതു മറുപടിയാണ് ഗൂഗിള്‍ ഹോം തരുന്നത്. ഇതേ തുടര്‍ന്ന് ഈ പ്രശ്നം പരിഹരിക്കുന്നത് വരെ ഒരു ദൈവങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കും ഗൂഗിള്‍ ഹോം ഉത്തരം പറയില്ലെന്ന് ഗൂഗിള്‍ പ്രസ്താവന ഇറക്കുകയായിരുന്നു.

എന്നാല്‍ ആരാണ് ജീസസ് ? ആരാണ് ജീസസ് ക്രൈസ്റ്റ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നത് അനാദരവല്ലെന്നും ആദരവ് സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും ഗൂഗിള്‍ പബ്ലിക് സെര്‍ച്ച് ലെസണ്‍ ഓഫീസര്‍ ഡാനി സല്ലിവന്‍ പറഞ്ഞു.

ഗൂഗിള്‍ അസിസ്റ്റന്റിന്റെ ചില മറുപടികള്‍ വരുന്നത് വെബ്ബില്‍ നിന്നാണ് ചില വിഷയങ്ങളില്‍ അത് വിധ്വംസനസ്വഭാവമുള്ളതും അനാവശ്യവുമായിരിക്കാനിടയുണ്ട്. അതേസമയം ജീസസിനെ കുറിച്ച് അറിയില്ലെങ്കിലും ബുദ്ധന്‍, മുഹമ്മദ്, സാത്താന്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular