മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു!! പോസ്റ്റിട്ടത് വ്യാജ അക്കൗണ്ട് ഉണ്ടാക്കി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുഖ്യമന്ത്രിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കളം മണ്ഡപത്തില്‍ ശ്രീജേഷ് ബി നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മൂലമറ്റം സ്വദേശി അനീഷിന്റെ പരാതിയിന്മേല്‍ ശ്രീജേഷിനെതിരെ കാഞ്ഞാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഡ്വക്കേറ്റ് എന്ന വ്യാജേന ശ്രീജേഷ് മണ്ഡപം എന്ന പ്രൊഫൈല്‍ രൂപികരിച്ചായിരുന്നു ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നത്.

ശ്രീജേഷിട്ട പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കം സമര്‍പ്പിച്ചാണ് അനീഷ് പൊലീസിന് പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ വകുപ്പ് മന്ത്രിക്കും കെഎസ്ആര്‍ടിസി അധികൃതര്‍ക്കും ഇയാള്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിന്മേലാണ് ഇപ്പോള്‍ ശ്രീജേഷിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular