അദ്ദേഹത്തോട് ഇന്നും അടങ്ങാത്ത പ്രണയമാണ്: ദീപിക പദുക്കോണ്‍

മുംബൈ: ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള ബന്ധം പ്രശസ്തമാണ്. വിരാടിലും അനുഷ്‌കയിലുമെത്തി നില്‍ക്കുന്ന പ്രണയ വിവാഹങ്ങളും ഷാരൂഖ് ഖാനിലും പ്രീതി സിന്റയിലുമെത്തി നില്‍ക്കുന്ന ഐ.പി.എല്‍ ഉടമകളുമെല്ലാം അതിന് ഉദാഹരണമാണ്.ഇപ്പോഴിതാ ക്രിക്കറ്റിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഇന്ത്യന്‍ ടീമിന്റെ കളി കാണാന്‍ പലപ്പോഴായി ദീപിക വന്നിട്ടുണ്ട്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ബ്രാന്റ് അംബാസിഡറുമാണ് ദീപിക.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപിക മനസു തുറന്നത്.മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയാണ് ദീപികയുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം. താന്‍ മഹിയുടെ വലിയ ആരാധികയാണെന്നും ദീപിക പറയുന്നു.

നേരത്തെ ദീപികയും ധോണിയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും ഒരിക്കലും ഇതിനെ കുറിച്ച് പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. പിന്നീട് ധോണി സാക്ഷിയെ വിവാഹം ചെയ്യുകയായിരുന്നു.അതേസമയം, ദീപികയുടെ പുതിയ ചിത്രം പത്മാവതി വിവാദങ്ങള്‍ക്കിടയിലും സമ്മിശ്ര പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...