നീ എനിക്ക് ജനിക്കാതെ പോയ കുഞ്ഞനുജന്‍… നിന്റെ ഓരോ വിജയത്തിലും കൈയ്യടിയുമായി ഞാനുണ്ടാകും; പ്രണവിന് ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാല്‍ ആദ്യമായി അഭിനയിക്കുന്ന ജിത്തു ജോസഫ് ചിത്രം ആദി നാളെ റിലീസിനെത്തുകയാണ്. മലയാള സിനിമയുടെ നായക പദവിയിലേക്ക് ചുവട് വെയ്ക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസ അര്‍പ്പിച്ച് സുഹൃത്തും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ആദിയുടെ റിലീസിന് മുന്നോടിയായിട്ടാണ് ദുല്‍ഖര്‍ പ്രണവിനും സിനിമയ്ക്കും ആശംസ അര്‍പ്പിച്ചിരിക്കുന്നത്. ‘പ്രണവിന്റെ സിനിമാ പ്രവേശനത്തില്‍ കുടുംബം ആകാംക്ഷയിലാണ്. പക്ഷെ, അവര്‍ക്ക് പേടിക്കാനൊന്നുമില്ല കാരണം എനിക്ക് ഉറപ്പായിരുന്നു നീ ജനിച്ചത് തന്നെ സൂപ്പര്‍സ്റ്റാര്‍ ആകാനാണെന്ന്’-ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നിന്റെ ഓരോ വിജയത്തിലും കൈയടിയുമായി ഞാനുണ്ടാകും. എനിക്ക് ഇല്ലാതെ പോയ കുഞ്ഞ് അനുജനാണ് നീ എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയും പ്രണവിന് ആശംസകളുമായി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആദിയുടെ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാന്‍ അച്ഛന്‍ മോഹന്‍ലാലിനും അമ്മ സുചിത്രയ്ക്കുമൊപ്പം മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയതിന് പിന്നാലെയായിരുന്നു മമമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...