ആരാധകരെ വീണ്ടും ഞെട്ടിച്ച് മരണ മാസ് ലുക്കില്‍ ലാലേട്ടന്‍… പുതിയ ചിത്രത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആരാധകരെ വീണ്ടും ഞെട്ടിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഒടിയനിലെ മേക്ക് ഓവറിനുശേഷം മരണ മാസ് ലുക്കിലാണ് ലാലേട്ടന്‍ അടുത്ത ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ എന്ന ബോളിവുഡ് സംവിധായകന്‍ മലയാളത്തില്‍ ആദ്യമായി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലെര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. സന്തോഷ് കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന് മോഹന്‍ലാല്‍ 15 ദിവസത്തെ ഡേറ്റ് ആണ് നല്‍കിയിരിക്കുന്നത്. മുംബൈ ആണ് ഷൂട്ട് നടക്കുന്നത്. എട്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള മാത്രമുള്ള ഒരു ഫാമിലി ത്രില്ലര്‍ ആണ് ചിത്രമെന്ന് അറിയുന്നു.

മോഹന്‍ലാല്‍ പ്രധാന റോളിലെത്തുന്ന ചിത്രത്തില്‍ ലാലേട്ടന്റെ വ്യത്യസ്തമായ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്ത ലുക്കില്‍ മോഹന്‍ലാലെത്തുന്ന ചിത്രത്തിന്റെ മേക്കപ്പ് സറ്റൈലിസ്റ്റ് സെറീന ടെക്സീറയാണ്. ത്രീ ഇഡിയറ്റ്സ്, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് സ്‌റ്റൈലിസ്റ്റ് ആയിരുന്നു സെറീന.

വീണ്ടും ചെറുപ്പമായ ലാലേട്ടന്റെ പുതിയ മാസ് ലുക്ക് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വന്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. തന്റെ ഫേസ് ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. പോസ്റ്റിനോടൊപ്പം ചിത്രത്തിലെ തന്റെ പുതിയ ലുക്കും അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചു.

പൂന,സത്താറ,മംഗോളിയ, തായ്ലന്‍ഡ്, എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Similar Articles

Comments

Advertismentspot_img

Most Popular