കാശ്മീരില്‍ പാക് ഷെല്ലാക്രമണം; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളില്‍ ബുധനാഴ്ച രാത്രി പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത്.

പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതായാണ് റിപ്പോര്‍ട്ട്. വെടിവയ്പും ഷെല്ലാക്രമണവും രാത്രിയിലും തുടരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ജനങ്ങള്‍ ഭീതിമൂലം വീടുകളില്‍നിന്നു പുറത്തിറങ്ങുന്നില്ല.

കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ലാന്‍സ് നായിക് യോഗേഷ് മുരളീധരന്റെ മരണത്തിനു പകരമായിരുന്നു ഇന്ത്യയുടെ ആക്രമണം.

പൂഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വെടിവെപ്പ് നടത്തിയിരുന്നു. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് പരിക്കേറ്റു. സൈന്യം ഉടന്‍തന്നെ തിരിച്ചടിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലാക്കി.

Similar Articles

Comments

Advertisment

Most Popular

മഹാവീര്യർ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച എബ്രിഡ്...

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...