ആമിയില്‍ മഞ്ജുവിനൊപ്പം ടൊവിനോയും..! പ്രേഷകരെ ഞെട്ടിച്ച് പുതിയ പോസ്റ്റര്‍

പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതുമുതല്‍ വിവാദച്ചുഴിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രം. എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജു വാര്യറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിദ്യാ ബാലനെയാണ് ആദ്യം ഈ റോളിലേക്ക് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരിന്നു. വിവാദങ്ങള്‍ക്കിടയില്‍ പ്രേഷകരെ ഞെട്ടിച്ചു കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആമിയില്‍ മഞ്ജുവിനൊപ്പം യുവനായകന്‍ ടൊവിനോ തോമസുമുണ്ട്.

മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെയാണ് താടിയും മുടിയും വളര്‍ത്തിയ ടൊവീനോയും ചിത്രത്തിലുണ്ടെന്ന സര്‍പ്രൈസ് അവതരിപ്പിച്ചത്. ‘കമലാജി നിങ്ങള്‍ ഇതുവരെ എത്രപേരെ പ്രണയിച്ചിട്ടുണ്ട് ? അതിപ്പോ 17 പുരുഷന്മാരെയും 12 സ്ത്രീകളെയും 6 കുട്യോളേയം 3 നായ്ക്കളേം, ഒരു പൂച്ചയേം 2 തത്തകളേം പ്രണയിച്ചിട്ടുണ്ട്’ എന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

നേരത്തെ പൃഥ്വിരാജിന് നല്‍കാനായി വെച്ചിരുന്ന ഗസ്റ്റ് റോളിലാണ് ഇപ്പോള്‍ ടൊവീനോ തോമസ് എത്തിയിരിക്കുന്നത്. പൃഥ്വിക്ക് സമയമില്ലാത്തതിനാലാണ് ടൊവീനോയെ കാസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റര്‍ മാത്രമേ പുറത്തുവന്നിട്ടുള്ളു. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

Similar Articles

Comments

Advertismentspot_img

Most Popular