ആമിയുടെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം..

ആമിയുടെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം.. മാധവികുട്ടിയുടെ ജീവചരിത്രം പറയുന്ന ചിത്രമാണ് ആമി. കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവികുട്ടിയാവുന്നത് മഞ്ജുവാര്യരാണ്. നിരവതി വെള്ളുവിളികള്‍ക്കിടയിലൂടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ ആദ്യം നായികയായ തീരുമാനിച്ചത് ബോളിവുഡ് സുന്ദരി വിദ്യ ബാലനെ ആയിരുന്നു. എന്നാല്‍ ചില രാഷ്ട്രീയ ഇടപെടല്‍ മൂലം ചിത്രം വിദ്യ ബാലന്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് മഞ്ജുവിലേയ്ക്ക് ആമി എത്തുന്നത്. മഞ്ജു സോഷ്യല്‍ മീഡിയിയല്‍ ഇട്ട പോസ്റ്റന് മിനുറ്റുകള്‍ക്കകം 5000 ലൈക്ക് ലഭിച്ചു കഴിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular