പ്രഭാസ് അഭിനയലോകത്തേക്ക് വരാനുള്ള കാരണം ഈ സിനിമയാണ്… പുതിയ ചിത്രം സഹോ ഈ വര്‍ഷം തീയറ്ററുകളിലെത്തും

എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ആരാധനാ പാത്രമായ താരമാണ് പ്രഭാഷ്. പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് ബാഹുബലിയെന്ന കഥാപാത്രം.

എന്നാല്‍ പ്രഭാസ് അഭിനയരംഗത്തേക്കു വരാന്‍ കാരണം മറ്റൊരു ചിത്രമാണ്. അത് 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയാണ്. ഒരു ശിവ ഭക്തന്റെ ജീവിതമാണ് ആ സിനിമയില്‍ കാണിക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നതു പോലെ പ്രഭാസും ഒരു ശിവ ഭക്തനാണ്.

ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ പ്രഭാസിന്റെ കഥാപാത്രം ഒരു ശിവ ലിംഗം തന്റെ ചുമലിലേറ്റി വരുന്ന രംഗമുണ്ട്. ഒരുപാട് ബാഹുബലി ആരാധകരുടെ പ്രിയപ്പെട്ട രംഗമാണത്. ആ ചിത്രത്തില്‍ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേരും ശിവ എന്നായിരുന്നു.

താരമിപ്പോള്‍ തന്റെ പുതിയ ചിത്രമായ സാഹോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ശ്രദ്ധ കപൂര്‍ നെയിന്‍ നിതിന്‍ മുകേഷ് എന്നിവരും സാഹോയില്‍ പ്രഭാസിനൊപ്പമുണ്ട്. അബുദാബി ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഈ വര്‍ഷം സാഹോ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...