ഒടിയനില്‍ ലാലേട്ടന് മാത്രമല്ല ചെറുപ്പക്കാരനായിട്ട് വരുന്നത്, കിടിലന്‍ മേക്കോവറില്‍ മഞ്ജുവും എത്തും: അവസാന ഷെഡ്യൂള്‍ ഫെബ്രുവരിയില്‍

വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടി മോഹന്‍ ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ഒടിയനില്‍ മോഹന്‍ലാലിനൊപ്പം നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്. വില്ലന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒടിയന്‍. ചിത്രത്തിന് വേണ്ടി 18 കിലോ കുറച്ചിരിക്കുകയാണ് മോഹന്‍ ലാല്‍. അതുപോലെ ചിത്രത്തിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തിനും ചില മേക്കോവര്‍ ആവശ്യമായി വരുമെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവും ഒടിയനില്‍ അവതരിപ്പിക്കുന്നത്. മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മോഹന്‍ ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രത്തിന്റെ നിലനില്‍പ്പ് എന്നാണ് ശ്രീകുമാര്‍ വ്യക്തമാക്കുന്നത്. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി, 35 വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപമാറ്റം മഞ്ജുവിനും ആവശ്യമാണെന്നാണ് അണിയറയില്‍ നിന്നുമുള്ള വാര്‍ത്ത. മലയാള സിനിമ കണ്ട ഏറ്റവും ശക്തമായ കഥാപാത്രത്തെയായിരിക്കും മഞ്ജു ഒടിയനില്‍ അവതരിപ്പിക്കുക.

വെല്ലുവിളികളെക്കാള്‍ ത്രില്ലിങ് ആയ അനുഭവമായിരിക്കും ഒടിയന്‍ സമ്മാനിക്കുക എന്നാണ് മഞ്ജു ചിത്രത്തെ കുറിച്ച് പറയുന്നത്. ഇതേ അനുഭവം ലാലേട്ടനും ഉണ്ടായതിനാലാണ് ചിത്രത്തിന് വേണ്ടി അതികഠിനമായ മേക്കോവര്‍ നടത്തിയതെന്നാണ് മഞ്ജു പറയുന്നത്. ഇങ്ങനെയൊരു ചിത്രത്തില്‍ ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഏതൊരു നടിയുടെയും സ്വപ്നം തന്നെയായിരിക്കുമെന്നും മഞ്ജു പറഞ്ഞു.

ഫെബ്രുവരി പകുതിയോടെ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കും. കഥാപാത്രങ്ങളുടെ ചെറുപ്പ കാലഘട്ടമാണ് ഇനി ചിത്രീകരിക്കാനുള്ളത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, സനാ അല്‍ത്താഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Similar Articles

Comments

Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...