ലൂസിഫറിലെ തരംഗമായ മോഹന്‍ലാലിന്റെ ബാക്‌സ്പിന്‍ കിക്ക് ; മേക്കിംഗ് വിഡിയോ പുറത്ത്

മോഹന്‍ലാല്‍ -പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമാണ് ലൂസിഫര്‍. ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സിനിമയുടെ വിശേഷങ്ങള്‍ തീരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലൂസിഫറിലെ തരംഗമായ ആക്ഷന്‍ രംഗമാണ് മോഹന്‍ലാലിന്റെ ബാക്‌സ്പിന്‍ കിക്ക്. ഇതെങ്ങനെയാണ് ചിത്രീകരിച്ചതെന്നാണ് പുതിയ വീഡിയോ.

ആ രംഗം മോഹന്‍ലാലിന് വിശദീകരിച്ചു ചെയ്തു കാണിച്ചു കൊടുക്കുന്ന സംവിധായകന്‍ പൃഥ്വിരാജിനെയും ആ രംഗം അതിമനോഹരമായി അവതരിപ്പിക്കുന്ന മോഹന്‍ലാലിനെയും നമുക്ക് കാണാന്‍ സാധിക്കും. തിയേറ്ററില്‍ വമ്പന്‍ കയ്യടി നേടിയെടുത്ത രംഗമാണ് ഇത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു.

SHARE