ഏറ്റവും വലിയ ഓപ്പണിങുമായി പ്രണവ് എത്തുന്നു, 200ല്‍ പരം തിയ്യേറ്ററുകളില്‍ ആദി പ്രദര്‍ശനത്തിനെത്തും

താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തുന്ന ‘ആദി’ ജനുവരി 26 ന് തിയേറ്റുകളില്‍ എത്തും. ഒരു തുടക്കകാരന് കിട്ടുന്നതില്‍ വച്ച് ഏറ്റവും വലിയ ഓപ്പണിങ് ആണ് പ്രണവിനായി ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്, മാക്‌സ് ലബാ് എന്നിവയ്ക്കാണ്. മാത്രമല്ല ചിത്രം 200ല്‍ പരം തിയറ്ററുകളിലായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നായകനാകുന്നതിനു മുമ്പു തന്നെ നിരവധി ആരാധകരുള്ള താരണാണ് പ്രണവ് മോഹന്‍ലാല്‍.
അനുശ്രീ, ഷറഫുദ്ദീന്‍, ലെന, അഥിതി രവി, സിജി വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമായാണിത്. ബാലതാരമായിട്ടായിരുന്നു പ്രണവ് സിനിമയില്‍ വേഷമിട്ടിരുന്നത്. പിന്നീട് മുതിര്‍ന്നപ്പോള്‍ ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കൂടാതെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഭംഗിയാക്കാന്‍ പ്രണവ് നേരത്തെ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...