പത്തനംതിട്ട: സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന വനിതാ ഡോക്ടറോട് െ്രെഡവര്‍ അശ്ലീലചേഷ്ട കാണിച്ചതായി പരാതി. സംഭവത്തില്‍ തഴവ സ്വദേശി നൗഷാദിനെ(30) അറസ്റ്റുചെയ്തു. പത്തനംതിട്ടകരുനാഗപ്പള്ളി റൂട്ടിലോടുന്ന ബസിന്റെ െ്രെഡവറാണ് ഇയാള്‍. നൗഷാദിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കിയെന്ന് പത്തനംതിട്ട ആര്.ടി.ഒ. എബി ജോണ്‍ അറിയിച്ചു.തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. െ്രെഡവറുടെ സീറ്റിന് പിന്നിലുള്ള സീറ്റിലിരുന്ന ഡോക്ടറോട് ഇയാള്‍ പലവട്ടം മോശമായ ആംഗ്യം കാണിച്ചു. ഡോക്ടര്‍ ഇത് മൊബൈലില്‍ പകര്‍ത്തി പരാതിയാക്കി നല്‍കുകയായിരുന്നു. ആര്.ടി.ഒ. ബസിന്റെ മാനേജരെ വിളിച്ചുവരുത്തി െ്രെഡവറെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. വീഡിയോ സഹിതം ആരോപണം കാണിച്ചശേഷം നടപടി എടുക്കുകയായിരുന്നു.
യാത്രയ്ക്കിടെ യുവതിയോട് അശ്ലീല ചേഷ്ട കാണിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Similar Articles
ബന്ധുക്കളുടെ സംശയം ശരിതന്നെ, വിഷ്ണു മരിച്ചത് തലയ്ക്കടിയേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; കൊലപ്പെടുത്തിയത് മകനെ ഭാര്യവീട്ടിൽ കൊണ്ടുചെന്നാക്കാൻ പോയപ്പോൾ, ഭാര്യയുൾപ്പെടെ നാലുപേർക്കെതിരെ കൊലക്കുറ്റത്തിനു കേസ്
ആലപ്പുഴ: ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവ് മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ സംശയം ശരിവച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണു മരിച്ചത് തലയ്ക്കടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭാര്യ ആതിര,...
സഹോദരന്റെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ച് ജോലിക്ക് കയറി, കൊലപാതകശ്രമക്കേസിൽ ആൾമാറാട്ടം നടത്തി സഹോദരനെ അഴിക്കുള്ളിലാക്കി, 20 വർഷങ്ങൾക്കു ശേഷം യഥാർഥ പ്രതി പിടിയിൽ
ചെന്നൈ: കുറ്റം ചെയ്താൽ ഒരു നാൾ സത്യം അതിന്റെ മറനീക്കി പുറത്തുവരുമെന്ന് പറയുന്നത് പോലെ ആൾമാറാട്ടം നടത്തി സഹോദരനെ കുരുക്കി അഴിക്കുള്ളിലാക്കിയ സംഭവത്തിൽ യഥാർഥ പ്രതി പിടിയിൽ. കൊലപാതകശ്രമക്കേസിലെ പ്രതി സ്വന്തം സഹോദരന്റെ...