കോഹ്‌ലിയുമായുള്ള വിവാഹ ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്‌കയ്ക്ക് കിടലന്‍ സര്‍പ്രൈസ് ഒരുക്കി ഷാറൂഖ് ഖാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള വിവാഹ ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്‌കയ്ക്ക് കിടലന്‍ സര്‍പ്രൈസ് ഒരുക്കി ഷാറൂഖ് ഖാന്‍. വിവാഹ ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടത്തിലാണ് കോഹ് ലി. ഇരുവരും ഒന്നിച്ചാണ് ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ ആദ്യ ടെസ്റ്റിലെ ആദ്യ ദിനം ഗാലറിയില്‍ ഇരുന്ന് കളി കണ്ടതിനു ശേഷം ഞായറാഴ്ച രാവിലെയാണ് അനുഷ്‌ക മുംബൈയില്‍ പറന്നിറങ്ങിയത്. സിനിമയുടെ സെറ്റിലേയ്ക്കാണ് അനുഷ്‌ക എത്തിയത്. ഡ്രസിങ് റൂമിലേയ്ക്ക് കയറിയ അനുഷ്‌കയെ കാത്തിരുന്നത് ലാവന്‍ഡര്‍ നിറത്തിലെ പൂക്കള്‍ കൊണ്ട് അലങ്കരിച്ച് അവയ്ക്കിടയില്‍വിരുഷ്‌കയുടെ ഫോട്ടോയുമുള്ള മനോഹര സമ്മാനമായിരുന്നു.
സീറോ സിനിമയുടെ സെറ്റിലേയ്ക്ക് എത്തിയ അനുഷ്‌കയ്ക്കാണ് ഷാരൂഖ് ഉള്‍പ്പെടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സര്‍െ്രെപസ് ഒരുക്കിവെച്ചത്. തന്നെ ഞെട്ടിച്ച സര്‍െ്രെപസ് ഇന്‍സ്റ്റഗ്രാമിലൂടെ അനുഷ്‌ക പങ്കുവെച്ച് നന്ദിയും പറഞ്ഞു.

കോഹ്‌ലിയുമായുള്ള വിവാഹ ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്‌കയ്ക്ക് കിടലന്‍ സര്‍പ്രൈസ് ഒരുക്കി ഷാറൂഖ് ഖാന്‍

Similar Articles

Comments

Advertismentspot_img

Most Popular