ഇന്ത്യക്ക് ഏഴാം വിക്കറ്റ് നഷ്ടം, കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ പൊരുതുന്നു. 48 ഓവറില്‍ രണ്ട് പന്തുകള്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 28 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായതോടെ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ബൗള്‍ ചെയ്ത എല്ല ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ 59 ബോളില്‍ നിന്നാണ് പൂജാര 11 റണ്‍സെടുത്തത്. ഭുവനേശ്വര്‍ കുമാറും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇപ്പോള്‍ ക്രീസില്‍. 44 പന്തില്‍ നിന്ന് പാണ്ഡ്യ 47 റണ്‍സ് നേടി. 286 റണ്‍സാണ് ഇന്നലെ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് അഞ്ച് റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ.

Similar Articles

Comments

Advertismentspot_img

Most Popular