ഇപ്പോള്‍ നല്ല റിലാക്‌സേഷനുണ്ട്…! തെരുവോരത്ത് കമ്പിളി പുതപ്പുമായി കണ്ണന്താനവും ഭാര്യയും

ന്യൂഡല്‍ഹി: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും. ഡല്‍ഹിയില്‍ അതിശൈത്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കമ്പിളിപ്പുതപ്പുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പത്‌നി ഷീലയും എത്തി. സരായി കാലേഖാനിലെ തെരുവോരത്ത് അന്തിയുറങ്ങുന്നവര്‍ക്കും സമീപത്തെ ചേരി നിവാസികള്‍ക്കുമായാണ് 250 കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തത്. കേന്ദ്രമന്ത്രിയെന്ന നിലയിലല്ല, വ്യക്തിപരമായിരുന്നു സഹായം. കേന്ദ്രമന്ത്രിയായ ശേഷം പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിരുന്നു കണ്ണന്താനവും ഭാര്യയും.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...