ബന്ധുവായ യുവതിക്കൊപ്പം മൂന്നുകുട്ടികളുടെ പിതാവ് ഒളിച്ചോടി; പ്രകോപിതരായ ബന്ധുക്കള്‍ യുവാവിനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. ന്യൂ അശോക് നഗറില്‍ വെള്ളിയാഴ്ചയാണ് അരുംകൊല അരങ്ങേറിയത്. മുപ്പത് വയസുകാരനായ ദിനേശ് നാലു ദിവസം മുന്‍പാണ് 23 വയസ്സുള്ള ബന്ധുവായ യുവതിക്കൊപ്പം ഒളിച്ചോടിയത്. ഇരുവരും തമ്മില്‍ നാളുകളായി അടുപ്പത്തിലായിരിന്നു. മൂന്നു കുട്ടികളുടെ പിതാവാണ് ദിനേശ്. യുവതിയുടെ സഹോദരന്‍ ശങ്കര്‍, അമ്മാവന്‍ റിങ്കു എന്നിവര്‍ ചേര്‍ന്നാണ് ദിനേശിനെ കൊലപ്പെടുത്തിയത്.

കമിതാക്കള്‍ മയൂര്‍ വിഹാറിലെ ഫേസ് വണില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയ ഇവര്‍ അവിടെയെത്തി ദിനേശിനെ പല തവണ കുത്തിവീഴ്ത്തുകയായിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം കണ്ട പോലീസ് കോണ്‍സ്റ്റബിളാണ് മറ്റു പോലീസുകാരെ വിവരം അറിയിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.

വിവാഹിതനായ ബന്ധുവിനൊപ്പം ഒളിച്ചോടി യുവതി കുടുംബത്തിന്റെ മാനംകളഞ്ഞുവെന്ന തോന്നലാണ് ഈ കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചത്. യുവതിയുടെ വിവാഹം അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനു വേണ്ടി കരുതിവച്ച പണവും ആഭരണങ്ങളും എടുത്താണ് യുവതി ഓടിപ്പോയത്. ദിനേശ് ആണ് യുവതിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നതായും പോലീസ് ഓഫീസര്‍ രവീന്ദ്ര യാദവ് പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...