അതവിടെ നിക്കട്ടെ, പൂമരത്തിന്റെ കാര്യമെന്തായി, പൂമരംകൊണ്ട് നീ കപ്പല്‍ പണിത് തീര്‍ത്തോ മുത്തേ…ജയറാം ചിത്രത്തിന്റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത കാളിദാസിന് ട്രോളി സോഷ്യല്‍ മീഡിയ

നടന്‍ ജയറാമിന്റെ ‘ദൈവമേ കൈതൊഴാം k.കുമാറാകണം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകന്‍ കാളിദാസിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. അച്ഛന്റെ ചിത്രത്തിന്റെ ട്രെയിലര്‍ കാണണമെന്നും ഷെയര്‍ ചെയ്യണമെന്നും പിന്തുണ നല്‍കണമെന്നും പറഞ്ഞാണ് കാളിദാസ് ട്രെയിലര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഗതി പാളി.

കമന്റുകളിട്ട കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് ജയറാം ചിത്രത്തെ കുറിച്ചല്ല. മറിച്ച് കാളിദാസിന്റെ ‘പൂമരം’ എന്ന ചിത്രത്തെ കുറിച്ചായിരിന്നു. ഒരു കമന്റ് ഇങ്ങനെ ”അതൊക്കെ അവിടെ നിക്കട്ടെ, പൂമരത്തിന്റെ കാര്യം എന്തായി. അതാദ്യം പറ”.

”പൂമരം കൊണ്ട് നീ കപ്പല്‍ പണിത് തീര്‍ത്തോ മുത്തേ” എന്നാണ് മറ്റൊരു കമന്റ്. നിരവധി പേരാണ് ഇത്തരത്തില്‍ പൂമരത്തെ ട്രോളിയത്.

പൂമരം ഡിസംബറില്‍ തീയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം ഡിസംബറിലും തീയറ്റര്‍ കണ്ടില്ല. എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ അകാരണമായി റിലീസ് നീളുകയായിരുന്നു. കാളിദാസ് നായകനാകുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. കാളിദാസിന് പുറമെ കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍, ഗായത്രി സുരേഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular