ദിലീപിന്റെ സിനിമ കാണരുത്. അതെന്തു പരിപാടി? പാര്‍വ്വതിയുടെ പടമല്ലേ എതിര്‍ക്കും; പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പരിഹസിച്ച് തിരക്കഥാകൃത്ത്

കൊച്ചി: കസബ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍. വേട്ട, കരിങ്കുന്നം സിക്സസ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അരുണ്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ പ്രതികരണം.

അരുണ്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദിലീപിന്റെ സിനിമ കാണരുത്. അതെന്ത് പരിപാടി? സിനിമ ഒരുപാട് പേരുടെ അദ്വാനത്തിന്റെ ഫലം അല്ലേടോ? അപ്പോ ഇതോ? ഇതങ്ങനെ അല്ലല്ലോ പാര്‍വതിയുടെ പടമല്ലേ. അത് നമ്മള്‍ എതിര്‍ക്കും. അല്ല ഇതിലൊരു പുതുമുഖ സംവിധായിക… എന്ത് പുതുമുഖ സംവിധായിക…
എന്ത് തേങ്ങയായാലും നമ്മള്‍ എതിര്‍ക്കും…

ഈ നമ്മള്‍ എന്ന് പറയുന്നത് മനസിലായില്ലേ, ഇക്കാ ഫാന്‍സ് …

അടിച്ചു നിന്റെ ചെവിക്കല്ല് പൊട്ടിക്കും. ആ മനുഷ്യന്റെ യഥാര്‍ത്ഥ ഫാന്‍സ് ചെയ്ത നല്ല പ്രവര്‍ത്തികള്‍ ഒരുപാടുണ്ട്. ഇടതു കൈ ചെയ്യുന്നത് വലത് കൈ അറിയരുതെന്ന പോലെ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. അദ്ദേഹവും അത് ചെയ്യുന്നുണ്ട്.

പണി പാളി …

അപ്പൊ …ഈ നമ്മള്‍ ….

ജീവിച്ചു പോട്ടണ്ണാ …ഈ ഫെയ്സ്ബുക്ക് ഉള്ളോണ്ട് കഞ്ഞി കുടിച്ചു പോണ് …

NB –

ഒരുപാട് പ്രശ്നങ്ങള്‍ക്കും പിരിമുറുക്കത്തിനും ഇടയില്‍ ജീവിക്കുന്നവരാണ് ഓരോ മലയാളിയും കൊച്ചിന്റെ സ്‌കൂള്‍ ഫീസ് മുതല്‍ വീടിന്റെ വാടക വരെ ഓര്‍ത്തു ആധി പിടിക്കുമ്പോള്‍ ഒരാശ്വാസം എന്ന് പറയുന്നത് ഈ സിനിമയാണ്. രണ്ടു മണിക്കൂര്‍ എല്ലാ പ്രശ്നങ്ങളും മറക്കാനുള്ള ഒരു ഉപാധി. അത് കാണാന്‍ നേരം ഇതിലെ നായകന്‍ ഇങ്ങനെ പറഞ്ഞെന്നോ നായിക പുളിശ്ശേരി കൂട്ടി ചോറുണ്ടെന്നോ ചിന്തിക്കാറില്ല. അത് ഇനിയെങ്കിലും ഓര്‍ക്കണം.

പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും മമ്മൂക്കയെ ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവര്‍ ഓര്‍ക്കുക. സിനിമ വേറെ വ്യക്തി ജീവിതം വേറെ. പ്രേക്ഷകര്‍ക്ക് ഇതെല്ലാം അവിലോസ് ഉണ്ടയാ. എന്ത് സംഭവിച്ചാലും സിനിമ അവിടെ കാണും. കൊള്ളാമെങ്കില്‍ ആളുകള്‍ കയറി കാണുകയും ചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular