തൃശൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്; 134 പേര്‍ ചികിത്സയില്‍

തൃശൂര്‍:ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ നെഗറ്റീവായി.
ഇതില്‍ ഏഴ് പേര്‍ വിദേശത്തു നിന്ന് വന്നവരും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പൊയ്യ സ്വദേശിനിയായ തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിലെ ഓഫീസ് ജീവനക്കാരി (33 വയസ്സ്)ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ നെഗറ്റീവായി.

ജൂണ്‍ അഞ്ചിന് ഒമാനില്‍ നിന്ന് വന്ന പറപ്പൂര്‍ സ്വദേശി (28 വയസ്സ്, പുരുഷന്‍), ജൂണ്‍ 20 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (59 വയസ്സ്, പുരുഷന്‍), ജൂണ്‍ 23 ന് തിരുനെല്‍വേലിയില്‍ നിന്ന് വന്ന തെക്കുംകര സ്വദേശി (49 വയസ്സ്, പുരുഷന്‍), ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി (42 വയസ്സ്, പുരുഷന്‍), ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (29 വയസ്സ്, പുരുഷന്‍), ജൂണ്‍ 11 ന് ഗുജറാത്തില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (46 വയസ്സ്, പുരുഷന്‍), ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (46 വയസ്സ്, പുരുഷന്‍), ജൂണ്‍ 17 ന് ബഹറൈനില്‍ നിന്ന് വന്ന കരിക്കാട് സ്വദേശി (36 വയസ്സ്, പുരുഷന്‍), ജൂണ്‍ 21 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി (37 വയസ്സ്, പുരുഷന്‍) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍.

രോഗം സ്ഥിരീകരിച്ച 134 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ത്യശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 16435 പേരില്‍ 16270 പേര്‍ വീടുകളിലും 165 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7